ക്ഷേത്രപ്രവേശന വിളംബരം വാര്‍ഷികാഘോഷം : ചിത്രരചനാ മത്സരം നടത്തി

കണ്ണൂര്‍  :  ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍  ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി  വിഭാഗങ്ങള്‍ക്കായാണ് മത്സരം നടത്തിയത്. നൂറോളം  കുട്ടികള്‍ പങ്കെടുത്തു.

കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടന്ന പരിപാടി ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ ബൈജു ഉദ്ഘാടനം ചെയ്തു. കെ ശിവദാസന്‍ അധ്യക്ഷനായി. അസിസ്റ്റന്റ് എഡിറ്റര്‍ സി പി അബ്ദുള്‍ കരീം സ്വാഗതവും അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി പി വിനീഷ് നന്ദിയും  പറഞ്ഞു

 

error: Content is protected !!