കണ്ണൂർ കക്കാട്-പുല്ലൂപ്പി റോഡിൽ മിന്നല്‍ ഹർത്താൽ

കണ്ണൂർ, കക്കാട്- പുല്ലൂപ്പി റോഡിൽ വ്യാപാരികളും ഓട്ടോ തൊഴിലാളികളുടേയും നേതൃത്വത്തില്‍ മിന്നല്‍  ഹർത്താൽ. ഇന്ന് രാവിലെ മുതൽ വൈകുന്നേരം വരെയാണ് ഹർത്താൽ  ആഹ്വാനം  ചെയ്തിരിക്കുന്നത്. പുല്ലൂപ്പി മുതൽ കുഞ്ഞിപ്പള്ളി വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താല്‍. പ്രതിഷേധക്കാർ ബസ്സുകളും ടാക്സികളും കടത്തിവിടുന്നില്ല. കട-കമ്പോളങ്ങള്‍ കൾ അടഞ്ഞു കിടക്കുന്നു പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

error: Content is protected !!