അഡ്വ. നിസാര്‍ അഹമ്മദിന്‍റെ സ്മാരകം തകര്‍ത്തു

ജനതാദള്‍ എസ്. ദേശീയ നേതാവായിരുന്ന അഡ്വ. നിസാര്‍ അഹമ്മദിന്‍റെ പയ്യാമ്പലത്തെ സ്മാരകം തകര്‍ത്തു. സുഹൃത്ത് സംഘം നിര്‍മ്മിച്ച സ്മൃതികുടീരം  ഇന്നു രാവിലെയാണ്  തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. കുടീരം നാളെ അനാച്ഛാദനം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ടൗണ്‍ എസ് ഐ ശ്രീജിത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മതാചാര പ്രകാരം താണയിലെ അഹമ്മദീയ മുസ്ലിം ഖബറിസ്ഥാനിലായിരുന്നു നിസാര്‍ അഹമ്മദിനെ ഖബറടക്കിയത്. ഇദ്ദേഹത്തിന്റെ സ്മാരകം നിര്‍മ്മിച്ചത് വിവാദമായിരുന്നു. മന്ത്രി മാത്യു. ടി. തോമസാണ് സ്മാരകം അനാച്ഛാദനം ചെയ്യേണ്ടിയിരുന്നത്. ജനതാദള്‍ എസിന് സ്മാരക നിര്‍മ്മാണവുമായി യാതൊരു ബന്ധവുമില്ലെന്നും പാര്‍ട്ടിയില് നിന്ന് സസ്പെന്ഡ് ചെയ്യപ്പെട്ട ചിലര്‍ ഇടത്താവളത്തിന് വേണ്ടിയാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്നും ജില്ലാ പ്രസിഡണ്ട് പി.പി. ദിവാകരന്‍ പറഞ്ഞിരുന്നു. അഹമ്മദീയ വിഭാഗത്തിന്റെ വിശ്വാസമനുസരിച്ച് ഇത്തരമൊരു സ്മാരകം പണിയാന് അനുവാദമില്ല. പരേതന്റെ ഭൗതികാവശിഷ്ടം പോലുമില്ലാത്ത സ്ഥലത്ത് സ്മാരകം പണിയുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

പയ്യാമ്പലത്ത് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടേയും സ്വാതന്ത്ര സമര സേനാനികളുടേയും മറ്റും സ്മാരകങ്ങള്‍ മാത്രമാണ് ഇതുവരെ ഉയര്‍ന്നിട്ടുള്ളത്. ഹിന്ദുക്കളുടേയോ അവിശ്വാസികളുടേയോ ശവകുടീരങ്ങള് മാത്രമായിരുന്നു പയ്യാമ്പലത്ത് പണിതിട്ടുള്ളത്.

error: Content is protected !!