വെണ്‍മണിയില്‍ ഇന്ന് ഹര്‍ത്താല്‍

ചെങ്ങന്നൂരിന് സമീപം വെൺമണിയില്‍ ഡി.വൈ.എഫ്.ഐ – ആർ.എസ്.എസ് സംഘർഷം. കല്ലേറിലും സംഘര്‍ഷത്തിലും പത്ത് പേര്‍ക്ക് പരിക്കേറ്റു. കല്ലേറിൽ ഭുവനേശ്വരി ക്ഷേത്രത്തിന്റെ കാണിക്ക മണ്ഡപത്തിന്റെ ചില്ലു തകർന്നു. നടപ്പന്തലിനും കേടുപാടുണ്ടായി.

ക്ഷേത്രത്തിന് കേടുപാട് പറ്റിയതിൽ പ്രതിഷേധിച്ച് വെൺമണി പഞ്ചായത്തിൽ ഇന്ന് എൻ.എസ്.എസ് കരയോഗങ്ങളുടെ സംയുക്ത സമിതി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

error: Content is protected !!