കരളില്‍ അണുബാധ;എം.ഐ ഷാനവാസ് എം.പി ആശുപത്രിയിൽ

കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ തുടർന്ന് അണുബാധയുണ്ടായ വയനാട് എം.പി എം.ഐ.ഷാനവാസ് ആശുപത്രിയിൽ. ചെന്നൈ ക്രോംപേട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിലാണ് ഷാനവാസ്. കെ.പി.സി.സി പ്രസിഡന്റ് ഉൾപ്പെടെയുള്ള പ്രമുഖർ ഇന്നലെ ആശുപത്രിയിലെത്തി.

ഈ മാസം രണ്ടിനാണ് കരൾ മാറ്റ ശസ്ത്രക്രിയയ്ക്കായി ഷാനവാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും രണ്ട് ദിവസത്തിനു ശേഷം അണുബാധയുണ്ടാവുകയായിരുന്നു. തുടർന്നാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.

കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ ഉള്ളതിനാൽ ഡയാലിസിസും നടത്തുന്നുണ്ട്. കരളിന്റെ പ്രവർത്തനം ഇപ്പോൾ സാധാരണ നിലയിലാണ്. യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ. ഹൈബി ഈഡന്‍ എം.എൽ.എ, ടി. സിദ്ധിഖ് എന്നിവരും ഷാനവാസിനെ സന്ദർശിച്ചു.

error: Content is protected !!