തീവ്ര സംഘടനകള്‍ എത്തുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു: സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ശബരിമലയിൽ മാധ്യമപ്രവർത്തകരെയും വിശ്വാസികളെയും തടഞ്ഞിട്ടില്ലെന്നു സർക്കാർ ഹൈക്കോടതിയിൽ. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നു തീവ്രസ്വഭാവമുള്ള ചില വിഭാഗങ്ങൾ ശബരിമലയിൽ എത്തിയേക്കാമെന്നു കേന്ദ്ര ഇന്റലിജൻസിന്റെ മുന്നറിയിപ്പു ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ചില മുൻ കരുതലുകൾ എടുത്തതൊഴിച്ചാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല. മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായിരുന്നു നടപടിയെന്നും സർക്കാർ കോടതിയിൽ വിശദീകരിച്ചു.

ചിത്തിര ആട്ട പൂജയ്ക്കായി നട തുറന്നപ്പോള്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ സ്വകാര്യ ചാനല്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചത്. സമാധാനപരമായ തീർത്ഥാടനം ഉറപ്പാക്കാനായിരുന്നു പൊലീസ് വിന്യാസം. വനിതാ മാധ്യമ പ്രവർത്തകരെ അടക്കം നാമജപ സമരക്കാർ ആക്രമിച്ചു.  ഹർജി തിങ്കളാഴ്ച പരിഗണിക്കും. നവംബര്‍ നാലാം തീയതിലും അഞ്ചാം തീയതിയും ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഉണ്ടായിരുന്നു.

error: Content is protected !!