സെെനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

ദീപാവലി ദിനത്തിൽ ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ശിവ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി . കേദാര്‍ പുരിയിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും പ്രധാനമന്ത്രി  വിലയിരുത്തി. മുൻ വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും സൈനികര്‍ക്കൊപ്പമായിരുന്നു പ്രധാനമന്ത്രി മോദിയുടെ  ദീപാവലി ആഘോഷം.

ഉത്തരാഖണ്ഡിലെ ഹര്‍സിലിൽ സൈനികര്‍ക്കും ഇന്തോ ടിബറ്റൻ അതിര്‍ത്തി സേനാംഗങ്ങള്‍ക്കൊപ്പമാണ് മോദി  ദീപാവലി ആഘോഷിച്ചത്. മഞ്ഞുമലകളിലെ ഉയരങ്ങളില്‍ സൈനികര്‍ ചെയ്യുന്ന സേവനം രാഷ്ട്രത്തിന്റെ കരുത്ത് വര്‍ധിപ്പിക്കുകയും 125 കോടി ജനതയുടെ ഭാവിയും സ്വപ്‌നങ്ങളും സുരക്ഷിതമാക്കുകയുമാണെന്ന് മോദി പ്രതികരിച്ചു. ദീപാവലി വെളിച്ചത്തിന്റെ ഉത്സവമാണ്. ആ വെളിച്ചങ്ങള്‍ നന്മയെ പടര്‍ത്തുകയും ഭീതിയെ അകറ്റുകയും ചെയ്യു. സമാനമായ പ്രവര്‍ത്തനമാണ് തങ്ങളുടെ ആത്മസമര്‍പ്പണത്തിലൂടെയും അച്ചടക്കത്തിലൂടെയും സൈനികരും നിര്‍വഹിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. വണ്‍ റാങ്ക്  വണ്‍ പെന്‍ഷൻ അടക്കം സൈനികര്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികളും അദ്ദേഹം എടുത്തു പറഞ്ഞു.

error: Content is protected !!