ആനയുടെ കൊമ്പ് മുറിക്കുന്നതിനുള്ള അപേക്ഷയിൽ നടപടിയില്ല: ആനപ്രേമി സംഘം പരാതി നല്‍കി

കൊട്ടിയൂർ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആനയുടെ അമിതമായി വളര്‍ന്ന കൊമ്പ് മുറിക്കാനുള്ള അപേക്ഷയില്‍ നടപടി ഇല്ലാത്തതിനാല്‍ ആനപ്രേമി സംഘം പ്രസാദ് ഫാൻസ് അസോസിയേഷൻ പരാതി നല്‍കി. കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർക്കും കണ്ണൂർ സോഷ്യൽ ഫോറസ്റ്ററി വിഭാഗം അസി. ഫോറസ്റ്റ് കൺസർവേറ്റർക്കുമാണ് നടപടിയാവശ്യപ്പെട്ട് പരാതി നൽകിയിരിക്കുന്നത്.

ചന്ദ്രശേഖരനെന്ന അനയുടെ കൊമ്പാണ് ആനക്ക് തന്നെ അസൗകര്യമാധം രീതിയില്‍ വളര്‍ന്നത്. ഇതെത്തുടര്‍ന്ന് ചട്ടപ്രകാരം നിശ്ച്ചിത അളവിൽ മുറിക്കുന്നതിന്നായി ദേവസ്വം അധികൃതർ വനംവകുപ്പിന് അപേക്ഷ നൽകിയിരുന്നു.

പ്രായധിക്യം കാരണം പല്ലുകളും കൊഴിഞ്ഞ അവസ്ഥയിൽ ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടും ആനയുടെ ആരോഗ്യത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ആനകൾക്ക് വിയർപ്പ് ഗ്രന്ധികളില്ലാത്തതിനാൽ ശരീരോഷ്മാവ് നിയന്ത്രക്കുന്നത് തുമ്പിക്കൈയിൽ നിന്നുള്ള ഈർപ്പം ശരീര ഭാഗങ്ങളിൽ ചീറ്റിയാണ്. തുമ്പിക്കൈ ചലിപ്പിക്കുന്നതിലുള്ള ബുദ്ധിമുട്ടും ആനയെ ബാധിച്ചിരിക്കുന്നതായി ആനപ്രേമി സംഘം പറയുന്നു.

ഇതേത്തുടര്ന്ന് ദേവസ്വം അധികൃതർ വനം വകുപ്പിനോട് അടിയന്തിര നടപടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ വനം വകുപ്പ് നടപടിയൊന്നും ഇല്ലാത്തതിനാലാണ് പ്രസാദ്‌ ഫാൻസ് അസോസ്സിയേഷൻ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 64 വയസ്സ് പ്രായമുള്ള ചന്ദ്രശേഖരൻ താരതമ്യേന ആരോഗ്യവാനാണ്. കഴിഞ്ഞ കുറച്ച്കാലമായി പരിപാടികൾക്കൊന്നും പങ്കെടുപ്പിക്കുന്നില്ല.

error: Content is protected !!