കണ്ണൂരിൽ സിപിഎം നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു.

കണ്ണൂരിൽ കൊളച്ചേരി പഞ്ചായത്തിൽ സിപിഎം പ്രവര്‍ത്തകന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നേരത്തെ സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച പള്ളിപ്പറമ്പ് സ്വദേശി പി വി നാസർ ആണ് കോൺഗ്രസിൽ ചേർന്നത്.കണ്ണൂരിൽ വിശ്വാസ സംരക്ഷണ യാത്രയുടെ സ്വീകരണ സമ്മേളനത്തിലാണ് സിപിഎമ്മില്‍ നിന്ന് രാജി വെച്ച് കോൺഗ്രസിൽ ചേർന്നത്.സിപിഎം ന്റെ സംഘപരിവാർ വിധേയത്വത്തിലും അക്രമരാഷ്ട്രീയത്തിലും മനംമടുത്താണ് പാർട്ടി വിട്ടതെന്നും രാജ്യത്തിന്റെ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പുരോഗതിയിലേക്ക് നയിക്കാൻ കോൺഗ്രസിനു മാത്രമേ സാധിക്കുകയുള്ളൂ എന്ന തിരിച്ചറിവിലാണ് കോൺഗ്രസിൽ ചേർന്നതെന്നും നാസർ പറഞ്ഞു.

error: Content is protected !!