ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ക്ഷേത്രത്തില്‍ അഹിന്ദുക്കളെ വിലക്കണമെന്നാവശ്യപ്പെട്ട് ടി.ജി മോഹന്‍ദാസ് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണം. ശബരിമല മതേതര ക്ഷേത്രമാണ്. ശബരിമലയില്‍ എത്തുന്നവര്‍ വാവര് പള്ളിയില്‍ പ്രാര്‍ത്ഥിച്ചാണ് വരുന്നത്. ഓരോ വര്‍ഷവും നിരവധി മുസ്‌ലിം, ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ ശബരിമലയില്‍ എത്തുന്നുണ്ട്. കേസില്‍ മുസ്‌ലിം ക്രിസ്ത്യന്‍ മതവിശ്വാസികളേയും കേള്‍ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശത്തില്‍ വിവിധ വാദങ്ങളുണ്ട്. ക്ഷേത്രം മലയരയന്മാരുടേതാണെന്നും ബുദ്ധക്ഷേത്രമാണെന്നും വാദമുണ്ടെന്നും, ക്രിസ്തുമതത്തിൽ ജനിച്ച യേശുദാസ് പാടിയ പാട്ടുകേട്ടാണ് അയ്യപ്പൻ ഉറങ്ങുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതുകൊണ്ടു ഏതെങ്കിലും ഒരു മതത്തെ മാത്രം കേട്ട് തീരുമാനം എടുക്കരുതെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. മുസ്ലീം-ക്രിസ്ത്യൻ മത വിശ്വാസികളെയും കേസിൽ കേൾക്കണമെന്ന് സർക്കാർ ഹൈകോടതിയിൽ നിലപാട് വ്യക്തമാക്കി.

error: Content is protected !!