റഫാല്‍ ഇടപാടിന്‍റെ വിവരങ്ങള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു

റഫാല്‍ യുദ്ധവിമാന ഇടപാടിന്റെ വില വിവരങ്ങള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. മുദ്ര വെച്ച കവറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. പ്രതിരോധ നിര്‍വ്വഹണ നടപടിക്രമങ്ങളെല്ലാം പൂര്‍ണ്ണമായും അനുസരിച്ചാണ് കരാര്‍ . ഡിഫന്‍സ് അക്വസിഷന്‍ കൗണ്‍സിലിന്റെ അനുമതിയും ഇതിനുണ്ടായിരുന്നുവെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

ഒക്ടോബര്‍ 31-നാണ് റഫാല്‍ യുദ്ധവിമാനങ്ങളുടെ വിലയും ഇടപാടില്‍ റിലയന്‍സിന്റെ പങ്കും സംബന്ധിച്ച വിവരങ്ങള്‍ മുദ്രവച്ച കവറില്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്. വിമാനങ്ങളുടെ വില, സാങ്കേതിക വിദ്യ, ഇന്ത്യന്‍ പങ്കാളി തുടങ്ങിയ വിശദാംശങ്ങളെല്ലാം അറിയിക്കാനാണ് കോടതി നിര്‍ദേശിരുന്നത്. 10 ദിവസത്തിനകം മുദ്രവച്ച കവറില്‍ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും കോടതി പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് ഹര്‍ജികള്‍ 14-ാം തിയതിയാണ് കോടതി പരിഗണിക്കുക.

error: Content is protected !!