ആര്യാമ സുന്ദരത്തിന് പകരം ദേവസ്വം ബോര്‍ഡിന് വേണ്ടി ശേഖര്‍ നഫ്‌ഡെ ഹാജരാകും

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി അഭിഭാഷകനായ ശേഖര്‍ നഫ്‌ഡെ ഹാജരാകും. ദേവസ്വം ബോര്‍ഡിനുവേണ്ടി ഹാജരാവുന്നതില്‍ നിന്നും ആര്യാമ സുന്ദരം പിന്മാറിയ സാഹചര്യത്തിലാണിത്.

ശബരിമലയിലെ യുവതീപ്രവേശനത്തെ എതിർത്ത് എൻഎസ്എസിനുവേണ്ടി ആര്യാമ സുന്ദരം സുപ്രീം കോടതിയിൽ ഹാജരായിരുന്നു. അതിൽനിന്ന് വേറിട്ട നിലപാടെടുത്ത് അതേ കേസിൽ കോടതിയിൽ ഹാജരാകാനുള്ള അസൗകര്യം അദ്ദേഹം ദേവസ്വം ബോർഡിനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ദേവസ്വം ബോർഡ് ശേഖർ നാഫ്ഡേയെ സമീപിച്ചത്.

ശബരിമല യുവതീപ്രവേശന വിഷയത്തിൽ നാളെ സുപ്രീം കോടതി ദേവസ്വം ബോർഡിന്‍റെ അഭിപ്രായം ആരായുകയാണെങ്കില്‍ ശേഖർ നാഫ്ഡേ നിലപാട് അറിയിക്കാനാണ് സാധ്യത. അതേസമയം സ്ത്രീ പ്രവേശനത്തെ എതിർക്കുന്ന മറ്റൊരു ഹർജിക്കാരൻ ആര്യാമ സുന്ദരത്തെ സമീപിച്ചതായാണ് വിവരം.

error: Content is protected !!