കെടി ജലീലിന് നേരെ കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകരുടെ കരിങ്കൊടി

കണ്ണൂര്‍: ബന്ധുനിയമന വിവാദത്തില്‍പ്പെട്ട മന്ത്രി കെടി ജലീലിനെതിരെ കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം. വെള്ളിയാഴ്ച കണ്ണൂർ താണയിലെത്തിയപ്പോഴാണ് ഒരു സംഘം ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ചത്. സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ മന്ത്രി തന്റെ ബന്ധുവിനെ വഴിവിട്ട് നിയമിച്ചുവെന്നാരോപിച്ച് യൂത്ത് ലീഗ് രംഗത്തുവന്നിരുന്നു.
ഇതിനിടെ ബന്ധു നിയമനത്തില്‍ അഴിമതി ഇല്ലെന്ന് ആവർത്തിച്ച് ജലീൽ വീണ്ടും രംഗത്തെത്തി. അദീബിന്റെ നിയമനത്തിൽ വീഴ്ചകൾ ഉണ്ടായിട്ടില്ലെന്ന് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. ചട്ടങ്ങൾ മാറ്റിയത് കൂടുതൽ ആളുകൾ അപേക്ഷിക്കാൻ വേണ്ടിയാണെന്നും നിയമപ്രകാരം യോഗ്യതയും പരിചയ സമ്പത്തുമുള്ള ഏതൊരു വ്യക്തിയേയും ഡപ്യൂട്ടേഷനിൽ നിയമിക്കാൻ സര്‍ക്കാറിന് അധികാരമുണ്ടെന്നും മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു.