നിരോധനാജ്ഞ ലംഘിച്ചു: ആറ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അറസ്റ്റില്‍

യുവമോര്‍ച്ചയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ പ്രകാശ് ബാബു ഉള്‍പ്പെടെയുള്ളവര്‍ നിരോധനാജ്ഞ ലംഘിച്ച് നിലയ്ക്കലില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നിരോധനാജ്ഞ ലംഘിച്ചതിന്‍റെ പേരില്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി. നിലയ്ക്കലും പമ്പയിലും തങ്ങളുടെ നിരവധി പ്രവര്‍ത്തകരുടെണ്ടെന്നും ഇനിയും നിരോധനാജ്ഞ ലംഘിക്കുമെന്നും പ്രകാശന്‍ പറഞ്ഞു.

ഒരു യുവതിയേയും ക്ഷേത്രത്തിനകത്തേക്ക് കയറ്റിവിടില്ലെന്നും പ്രതിഷേധം ശക്തമാക്കുമെന്നും യുവമോര്‍ച്ച നേതാക്കള്‍ പറഞ്ഞു. ഇന്നും നാളെയും ശബരിമലയില്‍ പ്രതിഷേധവുമായി യുവമോര്‍ച്ച ഉണ്ടാകുമെന്നും നേതാക്കള്‍ പറഞ്ഞു. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഇത് സര്‍ക്കാര്‍ സ്പോണ്‍സേഡ് പരിപാടിയാണെന്നും യുവമോര്‍ച്ച ആരോപിച്ചു.

നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പോലീസ് നിരീക്ഷണം കര്‍ശനമാക്കി. വനിതാ പോലീസ് ഉള്‍പ്പെടെ പോലീസിന്‍റെ വന്‍ സംഘമാണ് പമ്പയിലും സമീപത്തും നിലയുറപ്പിച്ചിട്ടുള്ളത്. ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി.എസ്. ശ്രീധരന്‍പിള്ള മാധ്യമങ്ങളെ കണ്ടതിന് തൊട്ട് പുറകേയാണ് പമ്പയില്‍ നിരോധനാജ്ഞ ലംഘിച്ച് രംഗത്തെത്തിയത്.

error: Content is protected !!