നിലയ്ക്കലില്‍ പൊലീസ് കണ്‍ട്രോള്‍ റൂ തുറന്നു

പമ്പ മുതൽ സന്നിധാനം വരെ സുരക്ഷാ മേൽനോട്ടത്തിനായി ഐജി ശ്രീജിത്തിനെക്കൂടി നിയോഗിച്ചു. പാലക്കാട് എസ്‍പി ദേബേഷ് കുമാർ ബെഹ്‍റയ്ക്കാണ് പമ്പയുടെ ചുമതല.  പ്രതിഷേധങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യം പരിഗണിച്ച് നിലയ്ക്കലില്‍ പൊലീസ് കണ്‍ട്രോള്‍ റൂ തുറന്നു. പമ്പാ പോലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ചായിരുന്നു സന്നിധാനത്തെ പൊലീസ് നടപടികള്‍ നേരത്തെ ക്രമീകരിച്ചിരുന്നത്. ഇവിടുത്തെ സൗകര്യങ്ങളുടെ അപര്യാപ്ത പരിഗണിച്ചാണ് പുതിയ കണ്‍ട്രോള്‍ റൂം കൂടി തുറന്നത്.

എഡിജിപി അനില്‍കാന്ത്, ഐജി മനോജ് എബ്രഹാം തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പ്രദേശത്തെ സുരക്ഷാ ക്രമീകരണങ്ങള്‍. സംഘര്‍ഷ സാഹചര്യം പരിഗണിച്ച് മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് പ്രതിഷേധങ്ങള്‍ കുറയ്ക്കുന്നതിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രതിഷേധക്കാര്‍ കാനനപാതിയില്‍ തമ്പടിച്ചിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തുന്നത്.

error: Content is protected !!