ശബരിമല യുവതി പ്രവേശനം: ദേവസ്വം ബോര്‍ഡ് തീരുമാനത്തിനൊപ്പമെന്ന് മാളികപ്പുറം മേല്‍ശാന്തി

മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമെന്ന് എം എൻ നാരായണൻ നമ്പൂതിരി. ശബരിമല യുവതി പ്രവേശനത്തിൽ ദേവസ്വം ബോർഡ് തീരുമാനത്തിനൊപ്പം നിൽക്കുമെന്നും തന്ത്രിയുടെ നിർദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുമെന്നും നാരായണൻ നമ്പൂതിരി പറഞ്ഞു.
ചെങ്ങന്നൂര്‍ വനവാതുക്കര സ്വദേശിയാണ് നാരായണന്‍ നമ്പൂതിരി. ശബരിമല മേല്‍ശാന്തിയായി വി.എന്‍ വാസുദേവന്‍ നമ്പൂതിരിയെയും തെരഞ്ഞെടുത്തിരുന്നു. അടുത്ത ഒരുവര്‍ഷം വരെയാണ് മേല്‍ശാന്തിമാരുടെ കാലാവധി. പുതിയ മേല്‍ശാന്തിമാര്‍ തുലാം മുപ്പതിന് ഇരുമുടിക്കെട്ടുമായി മലചവിട്ടി സന്നിധാനത്തെത്തും. വൃശ്ചികം ഒന്നിന് ശബരിമല ക്ഷേത്രനട തുറക്കുന്നത് പുതിയ മേല്‍ശാന്തിമാരായിരിക്കും.