വൈഎസ്ആർ കോൺഗ്രസ്‌ നേതാവ് ജഗൻ മോഹൻ റെഡ്ഢിക്ക് കുത്തേറ്റു

വൈഎസ്ആർ കോൺഗ്രസ്‌ അധ്യക്ഷൻ ജഗൻ മോഹൻ റെഡ്ഢിക്ക് കുത്തേറ്റു. വിശാഖപട്ടണം വിമാനത്താവളത്തിൽ വെച്ചാണ് ആക്രമണം. ജഗൻ മോഹൻ റെഡ്ഢിയുടെ ഇടത് കൈക്കാണ് പരിക്ക്. അക്രമിയെ പൊലീസ് പിടികൂടി. സെല്‍ഫി എടുക്കാന്‍ ആവശ്യപ്പെട്ട് എത്തിയ യുവാവാണ് ജഗൻ മോഹൻ റെഡ്ഢിയെ കുത്തിയത്.

ആന്ധ്രയില്‍ കോഴിപ്പോരിന് ഉപയോഗിക്കുന്ന ആയുധമുപയോഗിച്ചാണ് ആക്രമണം. വിമാനത്താവളത്തിലെ കഫ്ത്തീരിയയില്‍ ജോലി ചെയ്യുന്ന ആളാണ് അക്രമിയെന്നാണ് സൂചന. 160 സീറ്റുകളില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് പറഞ്ഞാണ് യുവാവ് കുത്തിയതെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്. സെല്‍ഫി എടുത്ത ശേഷം തിരഞ്ഞ് ആക്രമിക്കുകയായിരുന്നു യുവാവ്.

error: Content is protected !!