ശബരിമല: പൊലീസ് നടപടിക്കെതിരെ ബിജെപി കോടതിയിലേക്ക്

ശബരിമലയിലെ പ്രതിഷേധങ്ങളെ തുടർന്നുണ്ടായ പൊലീസ് നടപടിക്കെതിരെ ബിജെപി കോടതിയിലേക്ക്. തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കം ചതിയാണ്. ശബരിമയലെ തകർക്കാനാണ് സർക്കാരിന്റെ നീക്കമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു.

നിലയ്ക്കലിലെയും പമ്പയിലെയും സംഘര്‍ഷങ്ങള്‍, ശരണപാതകളില്‍ വിവിധയിടങ്ങളില്‍ യുവതികളെ തടഞ്ഞുള്ള പ്രതിഷേധം, ഹര്‍ത്താലിന്റെ ഭാഗമായി നടന്ന അക്രമങ്ങള്‍ ഇങ്ങനെ വിവിധ കേസുകളിലെ പ്രതികളെയാണു സംസ്ഥാന വ്യാപകമായി അറസ്റ്റ് ചെയ്തു തുടങ്ങിയത്. നാലു ദിവസത്തിനിടെ 170 പേര്‍ അറസ്റ്റിലായ പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായത്. കോഴിക്കോട് 31, എറണാകുളത്ത് 18, തിരുവനന്തപുരത്ത് 12 എന്നിങ്ങനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

error: Content is protected !!