ബാലഭാസ്കറിന്‍റെ മരണം തീരാനഷ്ടമെന്ന് യേശുദാസ്

ബാലഭാസ്കറിന്‍റെ മരണം നികത്താനാവാത്ത നഷ്ടമെന്ന് ഗായകൻ കെ.ജെ. യേശുദാസ് പറഞ്ഞു. സംഗീതത്തെ അത്രമേൽ സ്നേഹിച്ചിരുന്ന വ്യക്തമായിരുന്നു അദ്ദേഹമെന്നും യേശുദാസ് അനുസ്മരിച്ചു. പകരം വയ്ക്കാനാകാത്ത പ്രതിഭയയെയാണ് ബാലഭാസ്കറിന്‍റെ മരണത്തിലൂടെ നഷ്ടമായതെന്ന് പ്രശസ്ത വാദ്യകലാകാരൻ മട്ടന്നൂർ ശങ്കരൻകുട്ടി അനുസ്മരിച്ചു.

വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്ന സംഗീതജ്ഞൻ ബാലഭാസ്കർ ചൊവാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു അന്തരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രഥമിക റിപ്പോര്‍ട്ടുകള്‍.  തിങ്കളാഴ്ചന പൂർണമായ ബോധം വീണ്ടെടുത്തുവെങ്കിലും പുലർച്ചെയൊടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.

സെപ്തംബർ 25 -ന് തിരുവനന്തപുരം പള്ളിപുറത്തായിരുന്നു അപകടം. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ ബാലഭാസ്കവരും കുടുംബവും സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട്  മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഏക മകൾ രണ്ടുവയസുകാരി തേജസ്വിനി ബാല തൽക്ഷണം മരിച്ചു. ഭാര്യ ലക്ഷ്മിഭ ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിലാണ്. ഡ്രൈവർ അർജുനും ചികിത്സയിലാണ്.

error: Content is protected !!