തീവ്രന്യൂന മര്‍ദം ചുഴലിക്കാറ്റാകും : അതീവ ജാഗ്രതാ നിര്‍ദ്ദേശം

അറബിക്കടലില്‍ രൂപംകൊണ്ട തീവ്രന്യൂന മര്‍ദം ഇന്ന് രാത്രിയോടെ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവില്‍ ലക്ഷദ്വീപ് തീരത്തിന് 810 കി മീ അകലെയായാണ് ന്യൂനമര്‍ദമുള്ളത്. വടക്ക് പടിഞ്ഞാറ് ദിശയില്‍ ഒമാന്‍ ഭാഗത്തേക്കാണ് തീവ്ര ന്യൂനമര്‍ദം നീങ്ങുന്നത്. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്. 70 കി.മീ വേഗത്തില്‍ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്.

കനത്തന മഴക്ക് സാധ്യതയുള്ള അഞ്ച് ജില്ലകളില്‍ ഒറഞ്ച് അലേര്‍ട്ട് തുടരുകയാണ്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യം നേരിടാന്‍ സെക്രട്ടേറിയറ്റില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ രൂപീകരിച്ചു.

error: Content is protected !!