കുറ്റ്യാടിയിൽ എസ്.എഫ്.എെ പ്രവർത്തകർക്ക് നേരെ ആക്രമണം

കുറ്റ്യാടിയില്‍ എസ്.എഫ്.എെ പ്രവർത്തകർക്ക് നേരെ ആക്രമണം. 3 പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ മടപ്പള്ളി ഗവ. കോളേജിലെ പൊളിറ്റിക‌്സ‌് രണ്ടാംവർഷ വിദ്യാർഥിയും അസോസിയേഷൻ സെക്രട്ടറിയുമായ സജിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യൂണിയൻ ഭാരവാഹികളെ കണ്ട് കുറ്റ്യാടിയിലേക്ക് തിരിച്ച് പോരുന്ന വഴി ബെെക്കിലെത്തിയ ആറംഗ സംഘം വിദ്യാർഥികളെ തടഞ്ഞു നിർത്തി അക്രമിക്കുകയായിരുന്നു. സജിത്തിനു പുറമെ, പാലക്കാട് സ്വദേശി തോട്ടക്കര ശ്രീജിത്ത്, മലപ്പുറം മഞ്ചേരി സ്വദേശി കോട്ടയിൽ കിഷോർ, എന്നവരെയും ആശുപത്രയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി കോളജിൽ നടന്ന് വരുന്ന സംഘർഷത്തിന്റെ ഭാഗമാണ് ആക്രമണമെന്ന് സൂചനയുണ്ട്. പോപ്പുലർ ഫ്രണ്ടാണ് ആക്രമണത്തിന് പിന്നിലെന്ന് എസ്.എഫ്.എെ ആരോപിച്ചു

error: Content is protected !!