ശബരിമല സന്നിധാനത്ത് പുലി

representational image

ശബരിമല സന്നിധാനത്ത് പുലിയിറങ്ങി. കഴിഞ്ഞ ദിവസം രാത്രി 9.30ന് മാളികപ്പുറം പടിക്കെട്ടിനു താഴെ കാട്ടുപന്നികളുടെ അലര്‍ച്ച കേട്ട് ദേവസ്വം ഗാര്‍ഡുകള്‍ മേല്‍പ്പാലത്തിലൂടെ എത്തിനോക്കുമ്പോള്‍ കാട്ടുപന്നിയെ പുലി കടിച്ചു വലിച്ച് നീങ്ങുന്നതാണ് കണ്ടത്.

ഉടന്‍ വനപാലകരെ വിവരം അറിയിച്ചു. രാവിലെ നടത്തിയ പരിശോധനയില്‍ ചെവി മുതല്‍ വയറു വരെയുള്ള ഭാഗം കീറി അവശനിലയിലായ കാട്ടുപന്നിയെ കണ്ടെത്തി. പന്നിയെ പാണ്ടിത്താവളത്തിലെ ഇന്‍സിനറേറ്ററിന്റെ അടുത്തേയ്ക്കു മാറ്റി.

error: Content is protected !!