എഎംഎംഎയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡബ്ല്യു.സി.സി അംഗങ്ങള്‍

നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ സിനിമാ സംഘടനയായ അമ്മയ്ക്കതിരെ തുറന്ന പോരുമായി വിമന്‍ ഇന്‍ സിനിമാ കലക്ടീവ് അംഗങ്ങള്‍. നടിക്കതിരെ ആക്രമണം നടന്നിട്ട് ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടിക്ക് പിന്തുണ ലഭിച്ചില്ലെന്ന് അംഗങ്ങള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ അംഗങ്ങള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഏതാനും ദിവസം മുമ്പ് മോഹന്‍ലാല്‍ നടത്തിയ പത്രസമ്മളേനത്തില്‍ തങ്ങളെ നടിമാര്‍ എന്നാണ് പറഞ്ഞത്. അദ്ദേഹത്തിന് തങ്ങളുടെ പേര് പറയാനുള്ള മാന്യത പോലും കാണിച്ചില്ലെന്ന് അംഗങ്ങള്‍ പറഞ്ഞു.

സ്ത്രീകള്‍ക്ക് പ്രശ്‌നമുണ്ടാകുമ്പോള്‍ അതിനെ അഡ്രസ് ചെയ്യാന്‍ വേദി വേണം. ഇന്ത്യ മുഴുവന്‍ ഇപ്പോള്‍ ഒരു മൂവ്‌മെന്റ് നടക്കുകയാണ്. സ്ത്രീകള്‍ ശക്തമായ നിലപാട് എടുക്കുന്ന സമയമാണ്. സ്ത്രീകള്‍ പറയുന്നത് കേള്‍ക്കുകയും അത് വിശ്വസിക്കുകയും ചെയ്യുന്ന സമയമാണ്. എന്നാല്‍ കേരളത്തില്‍ ഇപ്പോഴും അങ്ങനെയെല്ല. ഞങ്ങളുടെ സിനിമാ സംഘടനയില്‍ നിന്നും വെറും വാക്കുകളല്ലാതെ വേറൊന്നും ഉണ്ടാകുന്നില്ല.

അമ്മയുടെ പ്രസിഡന്റ് ഞങ്ങളെ വെറും നടിമാര്‍ എന്ന് അഭിസംബോധന ചെയ്തു. മൂന്ന് പേരുടെ പേരുകള്‍ അഭിസംബോധന ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അദ്ദേഹത്തിന്റെ ആ വാക്കുകള്‍ ഞങ്ങളെ വേദനിപ്പിക്കുന്നതായിരുന്നു. ഇതേ വിവേചനമാണ് മലയാള സിനിമയില്‍ നടക്കുന്നത്. -രേവതി പറഞ്ഞു.

അമ്മയുടെ ഒരു പ്രോഗ്രാമിലും പങ്കെടുക്കാറില്ല. അവര്‍ ക്ഷണിച്ചിട്ടുമില്ല. ഈയൊരു വിഷയത്തിന് ഞാന്‍ ഇറങ്ങിയത് ഡബ്ല്യു.സി.സിക്ക് വേണ്ടിയാണ്. ഒരു പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ വേണ്ടിയാണ്. കുറ്റാരോപിതനായ ആളെ ഓര്‍ഗസൈനസേഷനില്‍ നിന്നും പുറത്താക്കുമെന്ന് പറഞ്ഞു. എന്നാല്‍ അതുണ്ടായില്ല. സംഘടനയുമായി ആദ്യം കൂടിക്കാഴ്ച നടത്തിയപ്പോല്‍ മാധ്യങ്ങളുടെ അടുത്ത് ഒന്നും പറയേണ്ടെന്നും ജോയിന്റ് സ്‌റ്റേറ്റ്‌മെന്റ് കൊടുക്കാമെന്നുമായിരുന്നു എ.എം.എം.എ പറഞ്ഞത്. കുറച്ചുദിവസം മുന്‍പ് അമ്മയുടെ പ്രസിഡന്റ് ജോയിന്റ് സ്‌റ്റേറ്റ്‌മെറ്റ് കൊടുത്തത് ഞങ്ങള്‍ കണ്ടു. – രേവതി പറഞ്ഞു.

എ.എം.എംഎയില്‍ നിന്നും പുറത്തുവരാനായി രാജിക്കത്ത് തയ്യാറാക്കിവെച്ചതായിരുന്നു താനെന്നും എന്നാല്‍ ആ സമയത്ത് വിദേശത്തായരിക്കുന്ന സമയത്ത് ഇടവേള ബാബുവിനെ വിളിച്ചിരുന്നു. അദ്ദേഹത്തിന് പറയാനുള്ളത് അമ്മയുടെ പേര് മോശമാക്കുന്നതിനെ കുറിച്ചായിരുന്നെന്നും നടി പാര്‍വതി പറയുന്നു.

നറല്‍ ബോഡി അംഗങ്ങളുടെ എതിരഭിപ്രായം പരിഗണിക്കുമെന്നും അതിന് തയ്യാറാണെന്നും അദ്ദേഹം വാക്കുതന്നു. രമ്യ റിമ ഗീതു തുടങ്ങിയവര്‍ അന്ന് രാജിവെച്ചു. തുടര്‍ന്ന് അമ്മ സംഘടനയുമായി ചര്‍ച്ചക്ക് നില്‍ക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു . അവര്‍ ഞങ്ങളെ കേള്‍ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. വിശ്വാസം ഉണ്ടായിരുന്നു. – എന്നാല്‍ അതുണ്ടായില്ല.

എ.എം.എ.എയുമായി കഴിഞ്ഞ ദിവസം നടന്ന മീറ്റിങ്ങില്‍ ആദ്യത്തെ 40 മിനിട്ട് ഞങ്ങള്‍ നേരിടേണ്ടി വന്ന കാര്യങ്ങള്‍ തമാശയാണ്. ഇതുവരെ രേവതി എത്ര ജനറല്‍ബോഡിയില്‍ പങ്കെടുത്തു. പങ്കെടുത്തില്ല തുടങ്ങിയ കാര്യങ്ങള്‍ പറയുകയായിരുന്നു അവര്‍. ഞങ്ങള്‍ക്ക് പറയാനുള്ള ഒരു കാര്യവും അവര്‍ കേട്ടില്ല. ഞങ്ങള്‍ സമയത്തിനായി കെഞ്ചി. ഏറ്റവും ഷോക്കിങ്ങായുള്ള കാര്യം നമ്മളോടുള്ള കാര്യം മാത്രമായിരുന്നില്ല ആ പെണ്‍കുട്ടിയെ കുറിച്ചുള്ള ചില കാര്യവും അവര്‍ക്ക് പറയാനുണ്ടായിരുന്നു. അവിടെ അതിനെന്താണ് പ്രധാന്യം എന്ന് പോലും തോന്നി.

ഞാന്‍ നടിയെ പിന്തുണയ്ക്കാമെന്നും ജനറല്‍ ബോഡി തീരുമാനത്തെ എങ്ങനെ എതിര്‍ക്കും എന്നുമായിരുന്നു യോഗത്തില്‍ പ്രസിഡന്റ് മോഹന്‍ലാല്‍ ചോദിച്ചത്. അമ്മയില്‍ 400 ഓളം അംഗങ്ങളുണ്ട്. 17 പേരാണ് അവിടെ തീരുമാനം എടുക്കുന്നത്. ഇത് ഞങ്ങള്‍ പ്രഖ്യാപിച്ച യുദ്ധമല്ല. നീതിക്ക് വേണ്ടിയുള്ള ഞങ്ങളുടെ സമരമാണ്. -ഡബ്ല്യു.സി.സി അംഗങ്ങള്‍ പറയുന്നു.

error: Content is protected !!