പാലക്കാട് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു

പാലക്കാട് മേനോൻ പാറയിൽ ഡിവൈഎഫ്ഐ  പ്രവർത്തകന് വെട്ടേറ്റു. കൂരാൻപാറ സ്വദേശി പ്രശാന്തിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രശാന്തിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിലെത്തിയ ഒരു സംഘമാളുകള്‍ പ്രശാന്തിനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തിനു പിന്നിൽ ബിജെപി യെന്നാണ് സിപിഎമ്മിന്‍റെ ആരോപണം.

error: Content is protected !!