വെള്ളൂരിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു; ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു

കണ്ണൂര്‍-കാസറഗോഡ് ദേശീയപാതയില്‍ വെള്ളൂരിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. വെള്ളൂര്‍ ഹൈസ്കൂള്‍ ബസ് സ്റ്റോപ്പിന് സമീപം ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം. ആളപായമില്ല. ഐ.ഓ.സിയുടെ ടാങ്കര്‍ ആണ് അപകടത്തില്‍പെട്ടത്. വാതക ചോര്‍ച്ചയില്ലെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. കാഞ്ഞങ്ങാട്, പയ്യന്നൂർ ഭാഗത്തു നിന്നും വരുന്ന യാത്രക്കാർ മറ്റു വഴികളിലൂടെ വരാൻ ശ്രദ്ധിക്കുക.