പയ്യന്നൂര്‍ എടാട്ട് കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് മരണം

കണ്ണൂര്‍-പയ്യന്നൂര്‍ ദേശീയപാതയില്‍ എടാട്ട് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. ഇന്ന് രാവിലെ 5 മണിയോട് കൂടി എടാട്ട് കേന്ദ്രീയ വിദ്യാലയ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം.മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ഡസ്റ്റര്‍ കാറും കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ട്രക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.
തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ബിന്ദു ലാൽ (55) , സഹോദരിയുടെ മക്കളായ തരുൺ (16), ഐശ്വര്യ(10) എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരിൽ നാലു പേരുടെ നില ഗുരുതരമാണ്. പത്മാവതി, നിയ, അനിത, വിജിത എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശൂരിൽ നിന്നും മൂകാംബിക ക്ഷേത്ര ദർശനത്തിനു പോകുകയായിരുന്നു കാറിലുണ്ടായിരുന്ന കുടുംബം. എട്ടു പേരാണ് കാറിലുണ്ടായിരുന്നത്. മൂന്നു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഇരു വാഹനങ്ങളും നേർക്കു നേർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്നു.