കുടിയാൻമലയില്‍ വെള്ളച്ചാട്ടത്തിൽ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു

കണ്ണൂർ കുടിയാൻമല ഏഴരകുണ്ട് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. തളിപ്പറമ്പ് മന്ന സ്വദേശികളായ മുഹമ്മദ് യുനൈസ്, അബ്ദുള്ള എന്നിവരാണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.