കണ്ണൂര്‍ മാള്‍ ഇലക്ട്രീഷ്യനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കണ്ണൂർ എസ്.എൻ. പാർക്ക് റോഡില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂർ മാളിലെ ഇലക്ട്രീഷ്യൻ, പുഴാതി സ്വദേശി റിജീഷിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പാപ്പിനിശ്ശേരി സ്വദേശി സായിദ മൻസിലിൽ ഫാറൂഖ് (35)നെയാണ് നഗരത്തിലെ ബാറിന് സമീപത്ത് വച്ച് ടൗൺ എസ്.ഐ. ശ്രീജിത്ത് കൊടേരി പിടികൂടിയത്.

മാളിൽ പ്രവർത്തിക്കുന്ന ബ്രൂട്ട് ബ്യൂട്ടി ക്ലിനിക്ക് ഉടമകൾക്ക് വേണ്ടി ക്വട്ടെഷൻ സംഘത്തെ ഏർപ്പാടാക്കിക്കൊടുത്തത് ഇയാളാണ്.നേരത്തെ ഗൾഫിലായിരുന്ന ഫാറൂഖ് നാട്ടിൽ എത്തിയ ശേഷം പലിശക്ക് പണം കൊടുക്കാറുണ്ട്.  ഇത്തരത്തിൽ നൽകുന്ന പണം പിരിച്ചെടുക്കാൻ ഇയാൾ വളർത്തി കൊണ്ടുവന്നതാണ് ക്വട്ടെഷൻ സംഘത്തെ.

ഈ സംഘത്തിന് ആവശ്യമായ സാമ്പത്തിക സഹായം നൽകുന്നതും ഒളിവിൽ പാർക്കാൻ സഹായിച്ചതും ഇയാളാണെന്ന് പോലിസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.നേരത്തെ ഈ കേസിലെ മുഖ്യപ്രതി എടക്കാട് കടമ്പൂർ സ്വദേശി ഗോപിസ്വാമി എന്ന മാണിക്കോത്ത് ഗോപിയെ അറസ്റ്റ് ചെയ്തിരുന്നു.

error: Content is protected !!