റഷ്യയുമായുള്ള ആണവ ഉടമ്പടിയില്‍ നിന്നും പിന്മാറും; ട്രംപ്

റ​ഷ്യ​യു​മാ​യു​ള്ള ച​രി​ത്ര​പ്ര​ധാ​ന​മാ​യ ആ​ണ​വാ​യു​ധ ഉ​ട​മ്പ​ടി​യി​ൽ​നി​ന്നും അ​മേ​രി​ക്ക ഏ​ക​പ​ക്ഷീ​യ​മാ​യി പി​ൻ​മാ​റി. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ്  ട്രം​പ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു. റ​ഷ്യ 1987 ലെ ​മ​ധ്യ​ദൂ​ര ആ​ണ​വാ​യു​ധ ഉ​ട​മ്പ​ടി  ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പി​ൻ​​മാ​റു​ന്ന​തെ​ന്ന് ട്രം​പ് പ​റ​ഞ്ഞു.  500 കി​ലോ​മീ​റ്റ​റി​നും 5,500 കി​ലോ​മീ​റ്റ​റി​നും ഇ​ട​യി​ൽ ദൂ​ര​പ​രി​ധി​യു​ള്ള മ​ധ്യ​ദൂ​ര ഭൂ​ത​ല​മി​സൈ​ൽ നി​രോ​ധി​ക്കു​ന്ന​താ​ണ് ഉ​ട​മ്പ​ടി.

ഉ​ട​മ്പ​ടി വ​ർ​ഷ​ങ്ങ​ളാ​യി റ​ഷ്യ ലം​ഘി​ച്ചു​വ​രു​ന്ന​താ​യി ട്രം​പ് പ​റ​ഞ്ഞു. എ​ന്തു​കൊ​ണ്ടാ​ണ് മു​ൻ പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒ​ബാ​മ ഇ​ക്കാ​ര്യ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച​തെ​ന്നും  ഉ​ട​മ്പ​ടി​യി​ൽ​നി​ന്നും പി​ൻ​മാ​റാ​തി​രു​ന്ന​തെ​ന്നും അ​റി​യി​ല്ലെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. ന​വാ​ഡ​യി​ൽ രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​മ്പോ​ഴാ​ണ് ട്രം​പ്  ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

2014 ൽ ​റ​ഷ്യ ഭൂ​ത​ല ക്രൂ​യി​സ് മി​സൈ​ൽ പ​രീ​ക്ഷി​ച്ച് ഐ​എ​ൻ​എ​ഫ് ഉ​ട​മ്പ​ടി ലം​ഘി​ച്ച​താ​യി ഒ​ബാ​മ ആ​രോ​പി​ച്ചി​രു​ന്നു. യൂ​റോ​പ്യ​ൻ നേ​താ​ക്ക​ളു​ടെ സ​മ്മ​ർ​ദം  മൂ​ലം ഒ​ബാ​മ അ​ന്ന് ഐ​എ​ൻ​എ​ഫ് ഉ​ട​മ്പ​ടി​യി​ൽ​നി​ന്നും പി​ൻ​മാ​റി​യി​ല്ല. ഇ​തു മൂ​ലം റ​ഷ്യ ആ​ണ​വാ​യു​ധം സം​ഭ​രി​ക്കാ​ൻ ആ​രം​ഭി​ക്കു​ക​യും ചെ​യ്ത​താ​യി ട്രം​പ്  കു​റ്റ​പ്പെ​ടു​ത്തി. എ​ന്നാ​ൽ‌ ട്രം​പി​ന്‍റെ നീ​ക്കം ഏ​ക​ലോ​ക മോ​ഹം സ്വ​പ്നം ക​ണ്ടു​ള്ള​താ​ണെ​ന്നു റ​ഷ്യ തി​രി​ച്ച​ടി​ച്ചു.

error: Content is protected !!