ലൈംഗികപീഡനക്കേസ് നിയമപരമായി നേരിടുമെന്ന്‍ ഉമ്മന്‍ചാണ്ടി

തനിക്കെതിരായ ലൈംഗികപീഡനക്കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശബരിമല വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കേസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസിനെ നിയമപരമായി നേരിടുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സരിതാ നായരുടെ പരാതിയില്‍ ഇന്നലെയാണ് ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുത്തത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പിയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഉമ്മന്‍ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനം ഉള്‍പ്പടെയുള്ള കുറ്റത്തിനും കെ.സി വേണുഗോപാലിനെതിരെ ബലാത്സംഗത്തിനുമാണ് കേസെടുത്തിരിക്കുന്നത്. സോളാര്‍ അന്വേഷണ കമ്മീഷനായ ശിവരാജ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിരുന്നെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഓരോരുത്തര്‍ക്കും എതിരെ പ്രത്യേകം പ്രത്യേകം പരാതി നല്‍കുകയാണെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് സരിതയ്ക്ക് നിയമോപദേശം ലഭിച്ചിരുന്നു.

error: Content is protected !!