ബുള്ളറ്റിലേറി മഹാരാഷ്ട്രയിലേക്കൊരു സ്വപ്നയാത്ര

യാത്ര എല്ലാവരുടെയും സ്വപ്നമാണ് അതിലേക്കിറങ്ങി തിരിക്കുക എന്നത് പ്രയാസകരമാണെങ്കിലും, പല നാടുകളും പല മേടുകളും കയറിയിറങ്ങി പല രുചികള്‍ അറിഞ്ഞ് പല മനുഷ്യരെ കണ്ട് പോവുക എന്നത് ഒരു മനുഷ്യന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല അനുഭവങ്ങളായിരിക്കും. ആ അനുഭവങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുക എന്നത് മറ്റൊരു കലയാണ്. ഒരു പക്ഷെ യാത്രക്കിറങ്ങി തിരിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നത് പോയവരുടെ അനുഭവക്കുറിപ്പുകളാണ്. എസ്കെ പൊറ്റക്കാടിന്റെയും മറ്റും യാത്രാവിവരണം ഇന്നും മലയാളികള്‍ നെഞ്ചേറ്റുന്നത് യാത്രയോടുള്ള അവരുടെ അമിതമായ ആസക്തി കാരണമാണ്.

കാലം മാറി എഴുത്തുകളും മാറി. ഇന്ന് യാത്രയ്ക്കിറങ്ങുന്നവര്‍ ആദ്യം ഫെയ്സ്ബുക്കിലെ യാത്രാ ഗ്രൂപ്പുകളിലെ വിവരണങ്ങളിലേക്ക് കണ്ണോടിക്കും ചിലത് വായിച്ചാല്‍ അവരോടൊപ്പം നമ്മളും പോയി വന്നെന്ന തോന്നലുണ്ടാകും. ചിലത് പോകുന്നവര്‍ക്കുള്ള മാര്‍ഗരേഖകളാണ്. അത്തരത്തിലൊരു ഫെയ്സ് ബുക്ക്‌ കുറിപ്പാണ് ഇത്. കണ്ണൂരില്‍ നിന്നും മഹാരാഷ്ട്രയിലേക്കുള്ള ടു വീലര്‍ യാത്ര. കൃത്യമായ പ്ലാനിങ്ങോട് കൂടി പോയാല്‍ കീശ കാലിയാവാതെ മനസ് നിറച്ച് പോരാമെന്നു പറയുന്നു സഞ്ചാരിയായ അഭിജിത്ത് പൂഞ്ഞത്ത്.

ഫെയ്സ് ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം 

മഹാബലേശ്വരം
സംസ്ഥാനം മഹാരാഷ്ട്ര
ടോട്ടൽ കിലോമീറ്റർ കണ്ണൂർ -മഹാബലേശ്വരം 840 kmയാത്ര ഇരുചക്ര വാഹനം
2 ഡേയ്‌സ് റൈഡ് കൊണ്ടു നമുക്ക് ഇവിടെത്താം……. കർണാടക ടു കോലാപ്പൂർ 3 വരി പാത ആയതുകൊണ്ടുതന്നെ യാത്ര സുഖകരം ആയിരിക്കും……. എന്നാൽ പിന്നീട് അങ്ങോട്ട്‌ 2 വരി….. ഒരു വരി….. പിന്നെ കാണാനേ കിട്ടിയെന്നു വരില്ല…… മറ്റൊരു പ്രതേക കാര്യം മഹാരാഷ്ടയിൽ പെട്രോൾ വില 90 കഴിഞ്ഞു …… ഇനി മഹാബലേശ്വർ എത്തിയാൽ……. എവിടെ നോക്കിയാലും വ്യൂ പോയിന്റ് കാണാം എല്ലായിടവും കയറി കാണാൻ ആണേൽ ചിലപ്പോൾ ആഴ്ചകൾ തന്നെ വേണ്ടി വരും….അതുകൊണ്ട് കാണേണ്ട വ്യൂ പോയിന്റ് ഒരു ലിസ്റ്റ് ഉണ്ടാക്കുക….. പാഴ്സി, ടേബിൾ ലാൻഡ്, ലോർഡ് വിക് , എലിഫന്റ് ഹെഡ്, പ്രതാപ് ഗെത് ഫോർട്ട്‌ എന്നിവിടങ്ങളിൽ ആണു ഞങ്ങൾ പോയത്….


ഭക്ഷണം
ഉള്ള ഹോട്ടലിൽ കേറി ചിത്രം നോക്കിയും വെറൈറ്റി പേര് നോക്കിയും ഫുഡ് ഓർഡർ ചെയ്തു പണി വാങ്ങാൻ നിക്കരുത്…. 😜എവിടെ ചിന്തിക്കുന്നുവോ അവിടെ ശൗചാലയം എന്ന പദ്ധതി ഇവിടെ കണ്ടുകിട്ടണമെങ്കിൽ കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് പോകേണ്ടി വരും……
സമയം
ഞാൻ വ്യാഴായ്ചയാണ് വീട്ടിൽ നിന്നും ഇറങ്ങിയത്….. അന്ന് രാത്രി ഹുബ്ലി യിൽ സ്റ്റേ…. അവിടുന്ന് ഫ്രണ്ട്സും കൂടി….. എന്നിട്ട് ശനിആഴ്ച രാവിലെ അവിടെ നിന്ന് പുറപ്പെട്ടു ഏകദേശം 5 മണിയോടെ സ്പോട്ടിൽ എത്തി.റൂം എടുത്തു രാവിലെ 7 മണിക്ക് കറക്കം ആരംഭിച്ചു….. രാവിലെ നേരത്തെ ഇവിടെ കാണാൻ ഇറങ്ങുന്നതാണ് നല്ലത്…… പിന്നെ പല നാടുകളിൽ നിന്നായി പലതരം കിളികളും പറവകളും പാറിനടക്കുന്ന സ്ഥലമാണ് അവരെ നിരീക്ഷിച്ചിരിക്കുന്ന സമയം കുറക്കുക….. ഇലേൽ നിങ്ങളുടെ സമയം വളരെ മോശായി പോകും
ചിലവ്


ഇതുവരെ (അതായത് ഞാൻ ഇപ്പോളും മഹാബലേശ്വറിൽ ആണുള്ളത് )പെട്രോളിന് മാത്രം ചെലവായത് 3500 രൂപ റൂമിനു 4000അടുപ്പിച്ചായി (2ദിവസത്തേക്ക് 4 പേർക്ക് )ഫുഡ് ഏകദേശം 2000അടുപ്പിച്ചായി…. പിന്നെ റൂം നേരിൽ പോയോ അലെൽ ഓൺലൈൻ വഴിയോ ബുക്ക്‌ ചെയ്യുന്നതാണ് ഉചിതം…..ഹോട്ടലിൽ കേറി ചായകുടിക്കുമ്പോൾ പോലും റൂമിനെ പറ്റി മിണ്ടി പോകരുത്…. അത് കേട്ടു ഓടി വരാൻ കമ്മീഷൻ ഏജന്റ്സ് ചറപറായുണ്ട്…. സോ ബീ കെയർ ഫുൾ…. 


ബാക്കി കഥ എപ്പോഴത്തെയും പോലെ തന്നെ ഇനി ചിത്രങ്ങൾ പറയും 😍😍😍
ഒറ്റക്കുള്ള എന്റെ ട്രിപ്പിനെ ഗ്രൂപ്പ്‌ ട്രിപ്പ്‌ ആക്കി മാറ്റിയത് Nibin Mohan 😘😘
Nb: ഭൂമിയിൽ എവിടെ ചെന്നാലും ഒരു മലയാളി ഉണ്ടാക്കും എന്നു പറയുന്നത് ചുമ്മാതല്ല എന്നു തെളിയിച്ചിരിക്കുകയാണ്Shareef Kutty (നിങ്ങ നാട്ടീ എവിടാ എന്നു ചോദിച്ചു വന്നു സംസാരിച്ച… ഇക്കാക്കയെ കൊണ്ട് രണ്ട് ഫോട്ടോയും എടുപ്പിച്ചു )

 

error: Content is protected !!