ജാതി മാറി വിവാഹം: യുവതിയെ മരത്തില്‍ കെട്ടിയിട്ട് തല്ലി

സ്വന്തം ജാതിക്കാരനല്ലാത്ത യുവാവിനെ പ്രണയിച്ച് കൂടെ പോയതിന് യുവതിയെ മരത്തില്‍ കെട്ടിയിട്ട് തല്ലി. ബീഹാറിലെ നവാദ ജില്ലയിലാണ് സംഭവം. പ്രാദേശിക പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് മര്‍ദ്ദനം. മാതാപിതാക്കള്‍ മകളെ തല്ലുന്നത് നോക്കി നില്‍ക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.

രാജമൗലി സ്വദേശിയായ യുവതി സെപ്റ്റംബർ 30നാണ് അന്യജാതിക്കാരനായ കമുകനൊപ്പം ഇറങ്ങിപ്പോയത്. തുടർന്ന് അടുത്തുള്ള ഗ്രമത്തിൽ ഇരുവരും താമസിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ യുവതിയെ വീട്ടിൽ നിന്നും പിടിച്ചിറക്കി വിചാരണ ചെയ്യുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.

മകള്‍ ചെയ്ത കുറ്റത്തിനുള്ള ശിക്ഷയാണ് നല്‍കിയിരിക്കുന്നതെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. സ്വന്തം ജാതിയില്‍പ്പെട്ട മറ്റൊരാളെക്കൊണ്ട് മകളെ വിവാഹം കഴിപ്പിക്കുമെന്നും ഇയാള്‍ പറഞ്ഞു. യുവതിയെ നാട്ടുകാർ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതര ജാതിക്കാരനൊപ്പം ഒളിച്ചോടിയെന്ന കുറ്റമാണ് ഗ്രാമപഞ്ചായത്ത് യുവതിക്കെതിരെ ചുമത്തിരിക്കുന്നത്.

error: Content is protected !!