എ.എം.എം.എ എക്സിക്യുട്ടീവ് യോഗം ഇന്ന്

താരസംഘടനയായ എ.എം.എം.എ യുടെ എക്സിക്യുട്ടീവ് യോഗം ഇന്ന് വൈകീട്ട് കൊച്ചിയില്‍ ചേരും. പ്രളയാനന്തരം കേരള പുനർനിർമാണത്തിനായുള്ള ധനസമാഹരണത്തിനായി സ്റ്റേജ്ഷോ നടത്താന്‍ താരസംഘടന തീരുമാനിച്ചിട്ടുണ്ട്. ഇതാണ് യോഗത്തിലെ പ്രധാന അജണ്ട. അതേസമയം ദിലീപിനെതിരെ നടപടി ആവശ്യപ്പെട്ട് നടിമാരായ രേവതി, പാർവതി, പത്മപ്രിയ എന്നിവർ നല്‍കിയ കത്ത് യോഗത്തില്‍ ചർച്ച ചെയ്തേക്കും.

കൊച്ചിയില്‍ അമ്മ ഭാരവാഹികളുമായി മൂന്ന് നടിമാരും നേരത്തെ ചർച്ച നടത്തിയിരുന്നുവെങ്കിലും ഇതുവരെ തീരുമാനമായിരുന്നില്ല. രണ്ട് തവണയാണ്  ഈകാര്യം ഓർമിപ്പിച്ച് നടിമാർ അമ്മ ഭാരവാഹികള്‍ക്ക് കത്ത് നല്‍കിയത്. നടിമാർ ഉന്നയിച്ച ആവശ്യത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ചശേഷം മറുപടി പറയാമെന്നാണ് എ.എം.എം.എ നേതൃത്ത്വം അറിയിച്ചിരുന്നത്. ഈ വിഷയത്തില്‍ യോഗത്തില്‍ അമ്മ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.

error: Content is protected !!