റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റി; 5 മരണം

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റി. അപകടത്തില്‍ 5 പേര്‍ മരിച്ചതായാണ് പ്രഥമിക വിവരം. നിരവധി പേര്‍ക്ക് പരിക്കുണ്ട്. മാല്‍ഡയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ന്യൂ ഫറാക്ക എക്സപ്രസ് ട്രെയിനാണ് പാളം തെറ്റിയത്. റായ്ബറേലിയിലെ ഹര്‍ച്ഛന്ദ്പുര്‍ റെയില്‍വേ സ്റ്റേഷന് സമീപം ഇന്ന് രാവിലെ ആറ് മണിയോടൊയാണ് അപകടം. അഞ്ച് കോച്ചുകള്‍ പാളം തെറ്റിയതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.
നിരവധി യാത്രക്കാര്‍ ട്രെയിനില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ദേശീയ ദുരന്തനിവാരണ സേനയെ ഹര്‍ഷന്ദ്പൂര്‍ റെയില്‍വെ സ്റ്റേഷനില്‍ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. ലക്‌നൗവില്‍ നിന്നും വാരാണസിയില്‍ നിന്നും ദുരന്തനിവാരണ സേനാംഗങ്ങള്‍ സംഭവസ്ഥലത്തെത്തി.
പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്കു മാറ്റി. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അപകടത്തില്‍പ്പെട്ടവര്‍ക്ക് ചികില്‍സാ സൗകര്യമൊരുക്കാനും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.
റായ്ബറേലിയില്‍നിന്നും ഡല്‍ഹിയിലേക്ക് പോകവെയാണ് അപകടമുണ്ടായത്. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വാനി ലൊഹാനി സംഭവ സ്ഥലത്തേക്കു തിരിച്ചതായും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.