കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് വെട്ടേറ്റു

കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയും ആലപ്പുഴ കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തംഗവുമായ ആർ. റോഷന് വെട്ടേറ്റു. ഇന്നലെ രാത്രി ഹരിപ്പാട് വെച്ചാണ് ആക്രമണം ഉണ്ടായത്. കൈയ്യിലും പുറത്തും വെട്ടേറ്റ റോഷനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അക്രമത്തിനു പിന്നിൽ ആർ.എസ്.എസ് ആണെന്ന് കോൺഗ്രസ് ആരോപിച്ചു. മൂന്നു ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് റോഷനെ ആക്രമിച്ചത്. മാസങ്ങൾക്ക് മുൻപ് വലിയകുളങ്ങരയിൽ ഉണ്ടായ രാഷ്ട്രീയ സംഘർഷത്തിന്റെ തുടർച്ചയായാണ് അക്രമമെന്നാണ് നിഗമനം.

error: Content is protected !!