കണ്ണുരില്‍ കുപ്രസിദ്ധ പോക്കറ്റടിക്കാരൻ അറസ്റ്റിൽ

കണ്ണൂരില്‍ കുപ്രസിദ്ധ പോക്കറ്റടിക്കാരന്‍ അറസ്റ്റില്‍. രാവിലെ നഗരത്തിൽ ബസ്സിറങ്ങി നടന്ന് പോകുകയായിരുന്നയാളിന്റെ പോക്കറ്റടിച്ച ഇരിക്കൂർ സ്വദേശി വി.വി ഇസ്മയിൽ (49) നെയാണ് അറസ്റ്റ് ചെയ്തത്. ടൗൺ എസ്.ഐ ശ്രീജിത്ത് കൊടെരിയും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കണ്ണപുരം സ്വദേശിയായ മുഹമ്മദ് രാവിലെ കാൽടെക്സിൽ ബസ്സിറങ്ങി നടന്ന് പോകുന്നതിനിടെ മാന്യമായി വസ്ത്രം ധരിച്ച ഒരാൾ എത്തി കുശലം പറയുകയും പെട്ടെന്ന് ഷർട്ടിന്റെ പോക്കറ്റിൽ നിന്നും 1710 രൂപയുമെടുത്ത് ഓടി രക്ഷപ്പെടുകയുമായിരുന്നു.

error: Content is protected !!