കണ്ണൂര്‍ താഴെ ചൊവ്വ സമാന്തര പാലം ഉദ്ഘാടനം തിങ്കളാഴ്ച്ച

കണ്ണൂരിനും തലശ്ശേരിക്കും ഇടയിൽ ദേശീയപാത 66ൽ വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി താഴെ ചൊവ്വയിൽ വീതി കുറഞ്ഞ പാലത്തിന് സമാന്തരമായി നിർമ്മിച്ച പാലത്തിന്റെ ഉദ്ഘാടനം ഒക്‌ടോബർ 29ന് രാവിലെ 9.30ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ നിർവഹിക്കും.
തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. കണ്ണൂർ കോർപറേഷൻ മേയർ ഇ.പി. ലത, പി.കെ. ശ്രീമതി ടീച്ചർ എം.പി എന്നിവർ മുഖ്യാതിഥികളാവും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് മുഖ്യപ്രഭാഷണം നടത്തും.
error: Content is protected !!