അധ്യാപകന്‍റെ നിര്യാണം: കോളേജ് ഓഫ് കൊമേഴ്സിന് നാളെ അവധി

കണ്ണൂർ കോളേജ് ഓഫ് കൊമേഴ്സ് അധ്യാപകൻ എഡ്ഗ്രർ ഗ്രിഗറി ഗോവിയസ് അന്തരിച്ചു. 56 വയസായിരുന്നു. ഭാര്യ ബ്യൂല ഗോവിയസ് (പയ്യാമ്പലം ഉർസുലൈൻ സ്കൂള്‍  അധ്യാപിക) മകൾ ആൻഡിയ സൽദാന, മരുമകൻ പാട്രിക് സൽദാന (അബുദാബി). സംസ്കാരം നാളെ രാവിലെ തയ്യിൽ സെന്റ് ആന്റണീസ് ചർച്ചിൽ.

അധ്യാപകന്റെ നിര്യാണത്തിൽ ദു:ഖ സൂചകമായി തിങ്കളാഴ്ച കോളേജ് അവധിയായിരിക്കുമെന്ന് ചെയർമാൻ സി. അനിൽ കുമാര്‍ അറിയിച്ചു. കഴിഞ്ഞ 15 വര്‍ഷമായി കോളേജ് ഓഫ് കൊമേഴ്സില്‍ ഇംഗ്ലീഷ് അധ്യാപകനായി സേവനം അനുഷ്ഠിച്ച് വരിയായായിരുന്നു. ദുരന്ത നിവരണവുമായി ബന്ധപ്പെട്ട ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ്. ഇംഗ്ലീഷ് ഭാഷാ പഠനത്തിലും സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടുന്നതിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്  എഡ്ഗ്രർ ഗ്രിഗറി ഗോവിയസ്.

error: Content is protected !!