ഹൃദയം കീഴടക്കി 96: കേരളത്തില്‍ നിന്ന് മാത്രം ലഭിച്ചത് ഏഴ് കോടി

കോടികള്‍ സ്വന്തം കൈയില്‍ നിന്ന് മുടക്കി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി തിയേറ്ററുകളിലെത്തിച്ച 96 ന് തീയേറ്ററുകളില്‍ ലഭിച്ചത് മികച്ച പ്രതികരണമാണ്. മനോഹരമായ, ഹൃദയത്തില്‍ തൊടുന്ന ഒരു പ്രണയ ചിത്രം എന്നാണ് സിനിമ കണ്ടിറങ്ങുന്നവര്‍ പറയുന്നത്. കേരളത്തില്‍ നിന്ന് ഏഴ് കോടി രൂപയാണ് ചിത്രം നേടിയത്.

ഈ ചിത്രത്തിലെ പ്രതിഫലത്തേക്കാള്‍ വലിയ തുകയാണ് ഈ ചിത്രം തിയേറ്ററില്‍ എത്തിക്കാന്‍ വേണ്ടി വിജയ് ചെലവഴിച്ചത്. ഒന്നര കോടി രൂപയാണ് ഈ ചിത്രത്തിന് വേണ്ടി അദ്ദേഹം വാങ്ങിച്ച പ്രതിഫലം. ബാക്കി രണ്ടരക്കോടി രൂപ സ്വന്തം കയ്യില്‍ നിന്ന് നല്‍കിയാണ് ഈ ചിത്രത്തെ അദ്ദേഹം പുറത്തു കൊണ്ട് വരുന്നത്.തൃഷയും വിജയ് സേതുപതിയും ആദ്യമായി ഒരുമിച്ച ചിത്രമാണ് ’96’. രാജസ്ഥാനിലും കൊല്‍ക്കത്തയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

ജനകരാജ്, വിനോദിനി, കാളി വെങ്കട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മഹേന്ദ്രന്‍ ജയരാജും എന്‍ ഷണ്‍മുഖ സുന്ദരവുമാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. തൈക്കുടം ബ്രിഡ്ജ് എന്ന ബാന്‍ഡിലൂടെ പ്രശസ്തനായ ഗോവിന്ദ് പി മേനോനാണ് സംഗീതം. മദ്രാസ് എന്റര്‍പ്രൈസിസിന്റെ ബാനറില്‍ എസ് നന്ദഗോപാലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

error: Content is protected !!