അര്‍ജുൻ കപൂറും മലൈക അറോറയും വിവാഹിതരാകുന്നു
അര്‍ജുൻ കപൂറും മലൈക അറോറയും പ്രണയത്തിലാണെന്ന് നേരത്തെ സിനിമ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഫിലിം ഫെയര്‍ മാസികയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
അർബാസ് ഖാനുമായി മലൈക നേരത്തെ വിവാഹമോചിതയായിരുന്നു. 45കാരിയായ മലൈക 33കാരനായ അര്‍ജുനുമായി ലിംവിഗ് റിലേഷനിലാണെന്നും പിന്നീട് ഗോസിപ്പുകള്‍ വന്നു. ഇരുവരും ഡേറ്റിംഗ് നടത്തിയപ്പോഴുള്ള ഫോട്ടോകളും പുറത്തുവന്നിരുന്നു. പക്ഷേ ഇതൊക്കെ നിഷേധിച്ചായിരുന്നു മലൈക നേരത്തെ രംഗത്ത് എത്തിയത്. അര്‍ജുൻ കപൂര്‍ തന്റെ അടുത്ത സുഹൃത്താണെന്നായിരുന്നു മലൈക പറഞ്ഞിരുന്നത്. എന്തായാലും ഇരുവരും അടുത്ത വര്‍ഷം വിവാഹിതരാകാൻ പോകുകയാണ് ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നത്.