സാലറി ചലഞ്ച്: സുപ്രീംകോടതിയില്‍ സർക്കാരിന് തിരിച്ചടി

സാലറി ചലഞ്ചില്‍ സുപ്രീംകോടതിയില്‍ നിന്നും സർക്കാരിന് തിരിച്ചടി. വിസമ്മതപത്രം വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. സാലറി ചലഞ്ചിൽ ശമ്പളം നൽകാൻ തയ്യാറാകാത്ത സർക്കാർ ജീവനക്കാർ വിസമ്മതപത്രം നൽകണമെന്നായിരുന്നു സര്‍ക്കാരിന്‍റെ ഉത്തരവ്. ഇതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ശമ്പളം നല്‍കാന്‍ സമ്മതം ഉള്ളവർ സർക്കാരിനെ അറിയിച്ചാൽ മതി എന്നും കോടതി പറ‌ഞ്ഞു.

ശമ്പളത്തില്‍ നിന്നും സംഭാവന കിട്ടുന്ന പണം ദുരിതാശ്വാസത്തിന് തന്നെ ഉപയോഗിക്കുമെന്ന  ഉറപ്പും വിശ്വാസ്യയതയും ഉണ്ടാക്കേണ്ടത് സര്‍ക്കാരണെന്നും കോടതി നിരീക്ഷിച്ചു. ജനങ്ങളുടെ വിശ്വാസം നേടേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്. സര്‍‌ക്കാര്‍ എന്തിന് വിസമ്മതപത്രത്തിന് വേണ്ടി വാശി പിടിക്കുന്നുവെന്നും കോടതി ചോദിച്ചു. ഇത് ഒരു വ്യക്തിയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്. ഇത്തരമൊരു വ്യവസ്ഥ  അംഗീകരിക്കാന്‍ കഴിയില്ല എന്നും കോടതി വ്യക്തമാക്കി.

error: Content is protected !!