ശബരിമലയ്ക്ക് പോകാന്‍ ഇരുമുടി വേണ്ട; ശബരിമല എല്ലാവരുടേതുമാണെന്ന് ഹൈക്കോടതി

ബിജെപി ഇന്‍റലക്ച്വല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍  ടിജി മോഹൻദാസിന് ഹൈക്കോടതിയുടെ വിമർശനം. ശബരിമലയിൽ വിശ്വാസികളെ മാത്രമേ പ്രവേശിപ്പിക്കാവു എന്ന ഹർജിയിലാണ് വിമർശനം. എല്ലാ മതവിഭാഗക്കാർക്കും പ്രവേശനമുള്ള ക്ഷേത്രമല്ലേ ശബരിമലയെന്ന് ഹൈക്കോടതി ചോദിച്ചു.

ശബരിമല എല്ലാവരുടെയുമാണ്. ഇരുമുടിക്കെട്ടില്ലാതെ ശബരിമലയ്ക്ക് പോകാം. പതിനെട്ടാം പടി കയറാന്‍ മാത്രമെ ഇരുമുടിക്കെട്ട് ആവശ്യമുള്ളൂ. അല്ലാത്തവര്‍ക്ക് പിന്നിലുള്ള വഴിയിലൂടെ ദര്‍ശനം നടത്താം. ഈ കീഴ്വഴക്കമാണ് ശബരിമലയില്‍ നിലനില്‍ക്കുന്നതെന്നും കേസ് പരിഗണിക്കവെ ഹൈക്കോടതി നിരീക്ഷിച്ചു.

കേരളത്തിന്റെ മതേതരത്വത്തെ  തകർക്കുന്ന സ്വഭാവമുള്ളതാണ് ഹർജി. ഇത്തരം ഒരാവശ്യം മുൻപ് ഉണ്ടായിട്ടില്ല. അതേസമയം സർക്കാറിനോടും ദേവസ്വം ബോർഡിനോടും ഹര്‍ജിയില്‍ വിശദീകരണം നൽകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

error: Content is protected !!