വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ യാത്രികന് താങ്ങായത് സുരക്ഷാ ജീവനക്കാരന്‍; വീഡിയോ

ഹൃദയ സ്തംഭനം സംഭവിച്ച ഒരാള്‍ക്ക് ലഭിക്കുന്ന പ്രാഥമിക ശുശ്രൂഷ അയാളുടെ ജീവന്‍ നിലനിര്‍ത്തുന്നതില്‍ നിര്‍ണ്ണായകമാണെന്നാണ്  ഡോക്ടര്‍മാര്‍ പറയുന്നത്. ഇത്തരമൊരു നിര്‍ണ്ണായക നിമിഷത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  മുംബൈ വിമാനത്താവളത്തില്‍ വച്ച് യാത്രക്കാരന് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ അവിടെ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരന്‍ യാത്രക്കാരന് കൃത്രിമ ശ്വാസം നല്‍കി. വെള്ളിയാഴ്ച നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ എഎന്‍ഐ ആണ് പുറത്തുവിട്ടത്.

മോഹിത് കുമാര്‍ ശര്‍മ്മ എന്ന ഉദ്യോഗസ്ഥനാണ് സത്യനാരായണ ഗുബ്ബല എന്ന യാത്രതക്കാരന്‍റെ ജീവന്‍ രക്ഷിച്ചത്. ആന്ധ്രാ സ്വദേശിയാണ് ഗുബ്ബല. മുംബൈയില്‍നിന്ന് ആന്ധ്രയിലേക്കുള്ള യാത്രികനായിരുന്നു അദ്ദേഹം. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ കുഴഞ്ഞു വീഴുകയായിരുന്നു ഗുബ്ബല. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഗുബ്ബലയെ മുംബൈയിലെ നാനവതി ആശുപത്രിയിലേക്ക് മാറ്റി.

 

error: Content is protected !!