ശബരിമല: സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ഭരണഘടനാപരമായി; എസ് രാമചന്ദ്രൻ പിള്ള

ശബരിമലയിലെ സ്​ത്രീ പ്രവേശനം സംബന്ധിച്ച്​ ഭരണഘടനാപരമായി മാത്രമേ സർക്കാറിന്​ പ്രവർത്തിക്കാനാകൂവെന്ന്​ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ ഒരുകൂട്ടം ആളുകൾ കലാപത്തിന്​ ശ്രമിക്കുകയാണ്​. ജനക്ഷേമപ്രവർത്തനങ്ങൾ തകർക്കുകയാണ്​ അവരുടെ ലക്ഷ്യം. ശബരിമല വിഷയം കൈകാര്യം ചെയ്​തതിൽ സർക്കാറിന്​ പിഴവ്‌ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്​ത്രീകളെ കയറ്റണമെന്ന പിടിവാശി സർക്കാരിനില്ല. സുപ്രീംകോടതി വിധി നടപ്പാക്കാനാണ്​ സർക്കാർ ശ്രമിച്ചത്​. അതു പറ്റില്ലെന്നും സർക്കാർ ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കണമെന്നും ഉത്തരവാദിത്തപ്പെട്ട രാഷ്​ട്രീയ പാർട്ടികൾക്ക്​ എങ്ങനെയാണ്​ പറയാൻ സാധിക്കുക. ബിജെപിയും ആർഎസ്എസും കോൺഗ്രസും ചെയ്യുന്നത്​ അതാണ്​. ഇവർക്ക്​ ഗൂഢ അജണ്ടകളുണ്ട് എസ്‌ആർപി പറഞ്ഞു.

error: Content is protected !!