അമൃത്‌സര്‍ ട്രെയിന്‍ ദുരന്തം: ലോക്കല്‍ കൗണ്‍സിലറും മകനും ഒളിവില്‍

ദസറ ആഘോഷങ്ങള്‍ക്കിടയില്‍ ട്രെയിന്‍ തട്ടി 61 പേര്‍ മരിച്ച സംഭവത്തില്‍ ഗവണ്‍മെന്റ റെയില്‍വേ പൊലീസ് (ജി.ആര്‍.പി) എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. കുറ്റക്കാരാകാന്‍ സാധ്യതയുള്ള ലോക്കല്‍ കൗണ്‍സിലര്‍ വിജയ് മദന്‍ അവരുടെ മകന്‍ സൗരഭ് മദന്‍ മിതു എന്നിവരെ കുറിച്ച് ഇപ്പോള്‍ വിവരമില്ല. ഇവര്‍ ഒളിവിലാണ് എന്ന വിവരം അറിഞ്ഞതോടെ ഇവരുടെ വീടിനു നേരെ ചില ആളുകള്‍ കല്ലെറിഞ്ഞു. ഇതോടെ ഇവിടെ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

അതേസമയം മരണത്തിന് കാരണക്കാർ ആരെന്ന് പറയാൻ സമയമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അതിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരുടെ പേര് എഫ്ഐആറിൽ കൂട്ടിച്ചേർക്കുമെന്നും ഗവൺമെന്റ് റെയിൽവേ പൊലീസ് (ജിആർപി) അമൃത്സർ സ്റ്റേഷൻ ഓഫീസർ ബൽവീർ സിങ് വ്യക്തമാക്കി. എഫ്ഐആറിൽ പേരില്ലാത്തതിനാൽ ലോക്കോ പൈലറ്റിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ബൽവിർ സിങ്ങ് കൂട്ടിച്ചേർത്തു.

error: Content is protected !!