വി.എന്‍ വാസുദേവന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

ബെംഗലൂരുവില്‍ നിന്നുള്ള വി.എന്‍ വാസുദേവന്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. പാലക്കാട് സ്വദേശിയാണ്  വി.എന്‍.വാസുദേവന്‍ നമ്പൂതിരി. നിലവില്‍ ബെംഗലൂരു ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് ഇദ്ദേഹം. ചെങ്ങന്നൂര്‍ സ്വദേശി എം.എന്‍.നാരായണന്‍ നമ്പൂതിരിയാണ് മാളികപ്പുറത്തെ പുതിയ മേൽശാന്തി. ശ്രീകോവിലിന് മുന്നില്‍ വെച്ചായിരിന്നു നറുക്കെടുപ്പ്.

9 പേര്‍ വീതമുള്ള പട്ടികയില്‍ നിന്നാണ് ഇരു മേല്‍ശാന്തിമാരെയും തെരഞ്ഞെടുക്കുന്നത്. നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുപ്പ്. അടുത്ത ഒരു വര്‍ഷത്തേക്കായിരിക്കും മേല്‍ശാന്തിമാരുടെ നിയമനം.

error: Content is protected !!