ഡിവൈഎഫ്ഐ നേതാവിനെതിരായ പീഡനാരോപണം: പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പെണ്‍കുട്ടി

എംഎൽഎ ഹോസ്റ്റലിനുള്ളിൽ ഡിവൈഎഫ്ഐ നേതാവ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ പൊലീസ് ഒത്തുകളിക്കുന്നതായി പരാതിക്കാരി. ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ആർ.എൽ. ജീവൻലാലിനെതിരെയാണു പെണ്‍ കുട്ടിയുടെ പരാതി. ജീവൻലാലിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകുന്നില്ല. പരാതി കൃത്യമായി അന്വേഷിക്കുകയോ നടപടി എടുക്കുകയോ ചെയ്യുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുമെന്നും പെണ്‍കുട്ടി ആരോപിക്കുന്നു.

തിരുവനനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലില്‍ വെച്ച് ജീവൻലാല്‍ പീഡിപ്പിച്ചെന്ന പരാതി സെപ്തംബര്‍ നാലിനാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പിക്ക് നല്‍കിയത്.തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി എടുത്തു. സംഭവം നടന്നത് തിരുവന്തപുരത്തായതിനാല്‍ മ്യൂസിയം പൊലീസാണ് തുടരന്വേഷണം നടത്തുന്നത്. കേസിന്‍റെ ആവശ്യത്തിന് നാലു തവണ തിരുവനന്തപുരത്തേക്ക് പോയി.കാട്ടാക്കട മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴിയും നല്‍കി.

പ്രതിയുടെ ബന്ധുക്കള്‍ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തി. നിന്ന് സഹായം ഉണ്ടായില്ലെനന് മാത്രമല്ല പലരും സ്വഭാവഹത്യ നടത്തുകയാണ്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. ഡിവൈഎഫ്ഐയില്‍ പ്രവര്‍ത്തിക്കാനുളള മാനസികാവസ്ഥ ഇനിയില്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

error: Content is protected !!