എസ്ബിഐ എടിഎം വഴി ഇനി മുതല്‍ 40,000 രൂപ പിന്‍വലിക്കാന്‍ കഴിയില്ല

എസ്ബിഐ അക്കൗണ്ടില്‍ നിന്നുളള പണം എടിഎം വഴി പിന്‍വലിക്കല്‍ പരിധി കുറയ്ക്കല്‍ നടപടികള്‍ ഇന്ന് പ്രാബല്യത്തില്‍ വന്നു. സ്റ്റേറ്റ് ബാങ്കിന്‍റെ ക്ലാസിക്, മാസ്ട്രോ തുടങ്ങിയ കാര്‍ഡുകള്‍ വഴി പിന്‍വിലിക്കാവുന്ന തുകയുടെ പരിധി ഇതോടെ 40,000 ആയിരുന്നത് 20,000 ആയി കുറഞ്ഞു.

ദിവസവും കൂടുതല്‍ തുക പിന്‍വലിക്കാന്‍ താല്‍പര്യമുളളവര്‍ ബാങ്കില്‍ മറ്റ് ഡെബിറ്റ് കാര്‍ഡ് വേരിയന്‍റുകള്‍ക്ക് അപേക്ഷ നല്‍കണം. ബാങ്കിന്‍റെ ഗോള്‍ഡ്, പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡുകളുടെ പിന്‍വലിക്കല്‍ പരിധിയില്‍ ബാങ്ക് മാറ്റം വരുത്തിയിട്ടില്ല. ഇവ യഥാക്രമം 50,000 രൂപയായും ഒരു ലക്ഷം രൂപയായും തുടരും.  ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുക, എടിഎം ക്ലോണിങിലൂടെയുളള തട്ടിപ്പുകള്‍ തടയുക തുടങ്ങിയവയാണ് ഇത്തരത്തിലൊരു നടപടിയിലേക്ക് നയിക്കാന്‍ കാരണം.

error: Content is protected !!