ശബരിമല സംഘര്‍ഷം: അന്വേഷണം സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന്‍ ഹൈക്കോടതി

ശബരിമല അക്രമങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം തീരുമാനിക്കാന്‍ കോടതിക്ക് ചില പരിമിതികളുണ്ടെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണെന്നും കോടതി വ്യക്തമാക്കി. ശബരിമലയിലെ സുരക്ഷ സര്‍ക്കാരിന്റെ വിവേചനാധികാരമാണ്. സര്‍ക്കാരിന് മുന്‍കൂട്ടി നിര്‍ദ്ദേശം നൽകാനാകില്ലെന്നും വീഴ്ചകള്‍ വന്നാൽ ചൂണ്ടിക്കാട്ടാനേ കോടതിക്കാകൂവെന്നും ഹൈക്കോടതി വ്യക്തമാക്കി.

കഴിഞ്ഞ 17 മുതല്‍ 20 വരെ നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും നടന്ന അക്രമസംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ രാജേന്ദ്രനാണ് ഹൈക്കോടതിയെ സമീപിച്ചത്.

error: Content is protected !!