നിരപരാധികളെ അറസ്റ്റ് ചെയ്താല്‍ വലിയ വില നല്‍കേണ്ടി വരും: ശബരിമല അറസ്റ്റില്‍ ഹൈക്കോടതി

ശബരിമലയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട അറസ്റ്റുകളില്‍ ആശങ്ക അറിയിച്ച് ഹൈക്കോടതി. സര്‍ക്കാര്‍ ഗ്യാലറികള്‍ക്കുവേണ്ടി കളിക്കരുതെന്നാണ് ഹൈക്കോടതി പറഞ്ഞത്. അക്രമങ്ങളിലെ പങ്കാളിത്തം ഉറപ്പായാലേ അറസ്റ്റു പാടുള്ളൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. തെറ്റു ചെയ്യാത്തവരെ അറസ്റ്റു ചെയ്താല്‍ വലിയ വില നല്‍കേണ്ടിവരും. ഭക്തര്‍ മാത്രമാണോ ശബരിമലയില്‍ എത്തിയതെന്ന് അന്വേഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ശബരിമല അക്രമ സംഭവങ്ങളിൽ സംസ്ഥാനത്തു നടക്കുന്ന പോലീസ് അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ച് സമർപ്പിക്കപ്പെട്ട ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്.

സര്‍ക്കാര്‍ ഗാലറികള്‍ക്ക് വേണ്ടി കളിക്കരുതെന്നും അക്രമസംഭവങ്ങളില്‍ പങ്കാളിത്തമുണ്ടെന്ന് ഉറപ്പിച്ച ശേഷമേ ആളുകളെ അറസ്റ്റ് ചെയ്യാവൂ എന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തെറ്റു ചെയ്യാത്തവരെ അറസ്റ്റ് ചെയ്താൽ  വലിയ വില നൽകേണ്ടി വരുമെന്നും

ശരിയായ ഭക്തർ മാത്രമാണോ ശബരിമലയിൽ എത്തിയതെന്ന് വിശദമായി അന്വേഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പത്തനംതിട്ട സ്വദേശികളായ സുരേഷ് കുമാർ, അനോജ് കുമാർ എന്നിവരാണ് കൂട്ടഅറസ്റ്റിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരിന്‍റെ വിശദീകരണം തേടിയ കോടതി ഹര്‍ജി തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.

error: Content is protected !!